"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് 2026: ട്രംപിന് വൻ തിരിച്ചടി, കോൺഗ്രസിന്റെ പൂർണ്ണ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക്

വാഷിംഗ്ടൺ: 2026-ലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ചരിത്ര വിജയം. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും സെനറ്റിലും ഭൂരിപക്ഷം നേടി കോൺഗ്രസിന്റെ പൂർണ്ണ നിയന്ത്രണം പിടിച്ചെടുത്തു.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലയളവിലെ അവസാന രണ്ട് വർഷങ്ങളിൽ ഡെമോക്രാറ്റുകൾക്കായിരിക്കും നിർണായക സ്വാധീനം. AP റിപ്പോർട്ട് പ്രകാരം ഡെമോക്രാറ്റുകൾ ഹൗസിൽ 219 സീറ്റും സെനറ്റിൽ 52 സീറ്റും പിന്നിട്ടു.

ടെക്സസ്, ഓഹിയോ, നോർത്ത് കരോലിന, സൗത്ത് കരോലിന, കൻസാസ്, അയോവ, മെയ്ൻ ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ കോട്ടകളിൽ വൻ അട്ടിമറി വിജയമാണ് ഡെമോക്രാറ്റുകൾ നേടിയത്. വർധിച്ചുവരുന്ന ജീവിതച്ചെലവും താരിഫ് നയങ്ങളും യുദ്ധസാഹചര്യങ്ങളും ജനങ്ങളിൽ ഉണ്ടാക്കിയ അതൃപ്തിയാണ് ഭരണവിരുദ്ധ വികാരത്തിന് കാരണം.തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ഡെമോക്രാറ്റിക് നേതൃത്വവുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

പുതിയ കോൺഗ്രസ് 2027 ജനുവരി 3ന് ചുമതലയേൽക്കും.

📱 Join WhatsApp Group