
പന്തളം: നാഷണൽ അപ്പോസ്തലിക് അസംബ്ലി പന്തളം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏഴുദിന ഉണർവ് കൺവെൻഷനും ഉപവാസ പ്രാർത്ഥനയും നവംബർ 23 മുതൽ 29 വരെ നടക്കും. പന്തളം നാഷണൽ അപ്പോസ്തലിക് അസംബ്ലി സഭയിൽ നടക്കുന്ന കൺവെൻഷനിൽ വിവിധ ദിവസങ്ങളിലായി പ്രമുഖ ദൈവദാസന്മാർ പ്രസംഗിക്കും. Pandalam Convention 2026
ഉദ്ഘാടന ശുശ്രൂഷ പാസ്റ്റർ ജിജോ എബ്രഹാം നിർവഹിക്കും. പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ പി.സി. ചെറിയാൻ, ഡോ. സജി ഫിലിപ്പ്, ഡോ. പി.സി. തോമസ്, ഫാ. റാഫി കാരക്കാട്ട്, പാസ്റ്റർ ശശീന്ദ്രൻ പോൾ, പാസ്റ്റർ ഷാജി തോമസ്, പാസ്റ്റർ ഷാജി ചാണ്ടി, സിസ്റ്റർ ജെയ്സി മറിയം ജെയിംസ്, പാസ്റ്റർ ജോർജ്കുട്ടി ആറ്റൂർ, പാസ്റ്റർ അനീഷ് മുകുന്ദൻ, പാസ്റ്റർ പി.സി. ഹെൻറി, പാസ്റ്റർ ഷിബിൻ റോബർട്ട് എന്നിവർ വിവിധ യോഗങ്ങളിൽ ശുശ്രൂഷിക്കും.
എല്ലാ ദിവസവും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 6 മുതൽ രാത്രി 9 വരെയുമാണ് യോഗങ്ങൾ. ഞായറാഴ്ച രാവിലെ 10 മുതൽ 12.30 വരെ സംയുക്ത ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.
പന്തളം വൈ.എം.സി.എ റോഡിൽ ഷൈൻസ് ടൂറിസ്റ്റ് ഹോമിന് പിന്നിലാണ് കൺവെൻഷൻ വേദി. ഗാനശുശ്രൂഷയ്ക്ക് അപ്പോസ്തലിക് വോയ്സ് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 94467 56030, 94464 21913, 94471 17277, 94963 79132.
National Apostolic Assembly Pandalam
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
