"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

ഭൂമിയിൽനിന്ന് 400 കി.മീ ഉയരത്തിൽ ഒരു പോളിങ് ബൂത്ത്; ബഹിരാകാശത്തുനിന്ന് വോട്ട് രേഖപ്പെടുത്തി ഇന്ത്യൻ വംശജൻ അനിൽ മേനോൻ!

Image Credit: NASA / Anil Menon

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്ത് ഇന്ത്യൻ വംശജനായ നാസ സഞ്ചാരി അനിൽ മേനോൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) തന്റെ സ്ലീപ്പിങ് ക്യാപ്സ്യൂളിനെ വോട്ടിങ് ബൂത്താക്കി മാറ്റി സുരക്ഷിത ഇലക്ട്രോണിക് ബാലറ്റിലൂടെ ടെക്സസിലെ ഹാരിസ് കൗണ്ടിയിലേക്കാണ് വോട്ട് അയച്ചത്. മേനോനൊപ്പം ജെസീക്ക വാട്കിൻസ്, ലൂക്ക് ഡെലാനി എന്നീ സഞ്ചാരികളും ബഹിരാകാശത്ത് നിന്ന് വോട്ട് രേഖപ്പെടുത്തി.

ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ മുകളിൽ നിന്നാണ് വോട്ട് ചെയ്തതെന്ന് കാണിച്ച് അനിൽ മേനോൻ പങ്കുവെച്ച വീഡിയോ വൈറലായി.

📱 Join WhatsApp Group