
കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര സെന്ററിന്റെ 26-ാമത് കൺവൻഷൻ 2026 നവംബർ 25 ബുധനാഴ്ച മുതൽ 29 ഞായറാഴ്ച വരെ കൊട്ടാരക്കര പുലമൺ ഐപിസി ബേർശേബ ഗ്രൗണ്ടിൽ നടക്കും.
രാത്രി യോഗങ്ങൾ വൈകിട്ട് 6 മുതൽ 8.45 വരെയും, പകൽ യോഗങ്ങൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും, ഉച്ചയ്ക്ക് 2 മുതൽ 4 വരെ ബൈബിൾ ക്ലാസ്സുകളും നടക്കും. സംഗീത ശുശ്രൂഷയ്ക്ക് കൊട്ടാരക്കര സെന്റർ ക്വയർ നേതൃത്വം നൽകും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ. തോമസ്കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട്, പാസ്റ്റർ പി.സി. ചെറിയാൻ റാന്നി, പാസ്റ്റർ അനീഷ് തോമസ് തിരുവല്ല, പാസ്റ്റർ എബി എബ്രഹാം കോട്ടയം എന്നിവർ ദൈവവചനം പ്രസംഗിക്കും.
നവംബർ 29 ഞായറാഴ്ച രാവിലെ 8 മണി മുതൽ തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ എ.ഒ. തോമസ്കുട്ടി നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന സംയുക്ത ആരാധനയിലും സമാപന സമ്മേളനത്തിലും പാസ്റ്റർ കെ.ജെ. തോമസ് കുമളി സമാപന സന്ദേശം നൽകും.
Poster Credit: IPC Kottarakkara Centre
