"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

ICPF Angelos ന്റെ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് തുടക്കം

കുമ്പനാട്: ഐ സി പി എഫ് ന്റെ സോഷ്യൽ അവയർനസ് ടീം ആയ ഏഞ്ചലോസ് “മാറ്റം” എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവ്വഹിച്ചു.

തുടർന്ന് മുട്ടമൺ മൗണ്ട് ഒലിവ് ക്യാമ്പസ് സെന്ററിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. ജെയിംസ് ജോർജ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ മാത്യു മാത്തുക്കുട്ടി, പ്രൊഫ. എം. കെ ശാമുവൽ, ബ്രദർ കെ. എം മാത്യു എന്നിവർ പ്രസംഗിച്ചു.

കുഞ്ഞുമോൻ മാത്യൂസിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ ടീമാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. ദിശാബോധ നാടകം, ബോധവൽക്കരണ ഫിലിം, ഗാനങ്ങൾ, ലഘുലേഖ, പ്രഭാഷണം എന്നിവയാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ സ്കൂളുകൾ, കോളേജുകൾ, പള്ളികൾ എന്നിവിടങ്ങളിൽ “മാറ്റം” പരിപാടി അവതരിപ്പിക്കും. ലഹരി മുക്ത കേരളം എന്നതാണ് പ്രധാന സന്ദേശം.

കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates Home Page

📱 Join WhatsApp Group