"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നവുമായി Cross River Voice Dallas

Hands That Hold Us
Hands That Hold Us

ഹ്യൂസ്റ്റൺ: ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ക്ലാസിക്കൽ സംഗീത ബാൻഡായ ക്രോസ് റിവർ വോയ്‌സ് ഡാളസ് അവതരിപ്പിക്കുന്ന ‘താങ്ങും കരങ്ങൾ’ (Hands That Hold Us) സംഗീത സായാഹ്നം നവംബർ 29 ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും.

ഹ്യൂസ്റ്റൺ മേഖലയിലെ മിസോറി സിറ്റിയിലുള്ള കാൽവറി ഇന്ത്യൻ ഫെലോഷിപ്പ് ചർച്ചാണ് വേദി. ഹ്യൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ബൈജു തോമസ് ആരാധനയ്ക്കും സംഗീത ശുശ്രൂഷയ്ക്കും നേതൃത്വം നൽകും.

പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവും സംഗീതസംവിധായകനുമായ ഇവാഞ്ചലിസ്റ്റ് ജെ. വി. പീറ്റർ രചിച്ച് ഈണം പകർന്ന ഗാനങ്ങളും മറ്റു രചയിതാക്കളുടെ ക്രിസ്തീയ ഗാനങ്ങളും വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കും.

കേരളത്തിലെ വിവിധ ക്രൈസ്തവ സംഗീത ട്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്ന കലാകാരന്മാർ ചേർന്നാണ് ക്രോസ് റിവർ വോയ്‌സ് ഡാളസ് രൂപീകരിച്ചത്. പരിചിതമായ ക്രിസ്തീയ ഗാനങ്ങളിലൂടെ ആരാധനയ്ക്കും സംഗീതാസ്വാദനത്തിനും ഒരുമിച്ച് അവസരമൊരുക്കുകയാണ് ‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നം.

Venue: Calvary Indian Fellowship Church Houston
3703 5th Street, Missouri City, TX 77459


ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com

📱 Join WhatsApp Group