
Image: Wenchi Lake, Ethiopia (Representational)
എത്യോപ്യയിലെ ഒറോമിയ മേഖലയിൽ ഓർത്തഡോക്സ് ക്രൈസ്തവർക്കുനേരെ വീണ്ടും മാരക ആക്രമണം. വ്യാഴാഴ്ച എൻഡാറ്റോ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 34 ക്രൈസ്തവർ കൊല്ലപ്പെട്ടതായി സഭാ വൃത്തങ്ങൾ അറിയിച്ചു. ചില പ്രാദേശിക റിപ്പോർട്ടുകളിൽ മരണസംഖ്യ 50 വരെ ആയേക്കാമെന്നും പറയുന്നു.
ഇതിന് ഒരാഴ്ച മുമ്പ് ഒക്ടോബർ 20, 24 തീയതികളിൽ മെർട്ടി, ഷിർക്ക ജില്ലകളിൽ നടന്ന ആക്രമണങ്ങളിൽ 60 ഓർത്തഡോക്സ് വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 94 ആയി.
20 വീടുകൾ അഗ്നിക്കിരയാക്കി. എത്യോപ്യൻ ഓർത്തഡോക്സ് സഭ ഇതിനെ ‘കൂട്ടക്കൊല’ എന്ന് വിശേഷിപ്പിക്കുകയും സർക്കാരിനോട് അടിയന്തര സുരക്ഷ ആവശ്യപ്പെടുകയും ചെയ്തു.
Ethiopia Christian martyred
Also Read: Ethiopia 60 Christians Martyred
Also Read: Nigeria Christian Persecution
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
