
കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 38-ാമത് വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും നവംബർ 15 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് അങ്കമാലി ക്രിസ്ത്യൻ ബ്രദറൺ ഓഡിറ്റോറിയത്തിൽ നടക്കും. CSA
അക്കാദമി പ്രസിഡന്റ് ടോണി ഡി. ചെവ്വൂക്കാരൻ അധ്യക്ഷത വഹിക്കും. ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു സമ്മേളനം ഉദ്ഘാടനം നിർവഹിക്കും.
മുഖ്യാതിഥി മന്ത്രി റോജി എം. ജോൺ അവാർഡ് ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കും.
അവാർഡ് ജേതാക്കൾ:
ക്രൈസ്തവരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള വില്യം കേരി അവാർഡ് – ഡോ. തോംസൺ കെ. മാത്യു
മഹാകവി കെ.വി. സൈമൺ സാഹിത്യ അവാർഡ് – ഡോ. ബാബു കെ. വർഗീസ്
മിഷനറി വി. നാഗൽ കീർത്തന അവാർഡ് – ഇവാ. വിൽസൺ ചേന്നനാട്ടിൽ
പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ആമുഖ പ്രഭാഷണം നടത്തും.
അക്കാദമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി സജി മത്തായി കാതേട്ട് സംസാരിക്കും. അവാർഡ് ജേതാക്കളെ ട്രഷറാർ ലിജോ വർഗീസ് പാലമറ്റം പരിചയപ്പെടുത്തും.
അക്കാദമി ഭാരവാഹികളായ ഇവാ. ജെ.സി. ദേവ്, എം.വി. ബാബു കല്ലിശ്ശേരി എന്നിവർ പ്രസംഗിക്കും.
കെ.എൻ റസൽ (ചീഫ് എഡിറ്റർ, ക്രൈസ്തവ ചിന്ത), ജിജോ അങ്കമാലി, പി.സി. ഗ്ലെന്നി, പാസ്റ്റർമാരായ ടി.വൈ ജെയിംസ്, പി.കെ സജുമോൻ, ടി.എൽ ഷാജി എന്നിവർ ആശംസകൾ അറിയിക്കും. ഗോസ്പൽ മ്യൂസിക് ഗാനങ്ങൾ ആലപിക്കും.
സാം കൊണ്ടാഴി സ്വാഗതവും ഷാജി മാറാനാഥ നന്ദിയും പറയും.
CSA
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
