"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് പ്രസിഡന്റായി റവ. ജോൺസൺ തരകൻ തെരഞ്ഞെടുക്കപ്പെട്ടു

ബാങ്കോക്ക്: ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയന്റെ പുതിയ പ്രസിഡന്റായി ഡാലസിൽ നിന്നുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് റവ. ജോൺസൺ തരകനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. തായ്‌ലൻഡിൽ വച്ച് നടന്ന ഏഷ്യ പസിഫിക് റീജിയണൽ സമ്മേളനത്തിലാണ് ചരിത്രപരമായ തീരുമാനം.

കഴിഞ്ഞ നാല് വർഷമായി ഏഷ്യ പസിഫിക് റീജിയന്റെ വൈസ് പ്രസിഡന്റായി മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാര്യക്ഷമമായ നേതൃത്വവും സംഘടനാ വളർച്ചയ്ക്ക് നൽകിയ സംഭാവനകളും പരിഗണിച്ചാണ് ഈ ഉന്നത പദവിയിലേക്ക് തെരഞ്ഞെടുത്തത്.

23 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയായത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മേഖലയിലെ സഭാ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രതിനിധികൾ പ്രത്യാശ പ്രകടിപ്പിച്ചു.

1997 മുതൽ 2004 വരെ കൗൺസിൽ അംഗമായും, 2006 മുതൽ 2012 വരെ നാഗ്പൂരിൽ ചർച്ച് ഓഫ് ഗോഡ് മിനിസ്ട്രികളുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2012 ഒക്ടോബർ 30-നാണ് ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.

📱 Join WhatsApp Group