
മൈലാടിക്കര: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ മൈലാടിക്കര സഭാംഗം ചക്കാംമ്പുഴ വീട്ടിൽ റോൺ സാം ജോയ് ( Ron Sam Joy 25 ) വാഹന അപകടത്തിൽ കർത്താവിൽ നിദ്രപ്രാപിച്ചു.
ഫുട്ബോൾ കളിക്കിടെ കാലിന് സംഭവിച്ച പരിക്ക് ചികിത്സിക്കാൻ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ ആശുപത്രിയിലേക്ക് പോകും വഴി ചെങ്ങളത്ത് വെച്ച് ടോറസ് ലോറിയുടെ പിൻഭാഗത്ത് ഇടിച്ചാണ് അപകടം. പാലാ മാർ സ്ലീവാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം: പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാവിലെ (10 ചൊവ്വാഴ്ച) 11 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം വാഴൂർ സെന്റർ സഭ (കാപ്പുകാട്) സെമിത്തേരിയിൽ സംസ്കാരം നടക്കും.
പഠനത്തിൽ മിടുക്കനായിരുന്ന റോൺ ഇടുക്കി ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ ബി.ടെക് മെക്കാനിക്കൽ പൂർത്തീകരിച്ച് ഐഎൽടിഎസ് കോഴ്സ് ചെയ്തുവരികയായിരുന്നു. മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു സഭയുടെ സജീവ അംഗവും.
പരേതരായ ജോയിയുടെയും ലീലാമ്മയുടെയും മകനാണ്. മാതാപിതാക്കൾ ബാല്യത്തിൽ നഷ്ടപ്പെട്ട ഇവർ അമ്മയുടെ സഹോദരിമാരുടെ സംരക്ഷണത്തിലാണ് വളർന്നത്.
ഏക സഹോദരി റിച്ചു ഹന്ന ജോയ്
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
